വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 50 കിടക്കകളുള്ള കൊവിഡ് പരിചരണ കേന്ദ്രം വിളബ്ഭാഗം എ.എം.ടി.ടി.ഐയിൽ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശനി, പഞ്ചായത്ത് അംഗങ്ങളായ വി. സുനിൽ, എസ്. എമിലി, സജിത, കബീർ, എസ്. സോമരാജൻ, താഹ, വി. രമ്യ എന്നിവർ സംബന്ധിച്ചു.