തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന സേവാ ഹി സംഘടന കാമ്പെയ്‌നിന്റെ ഭാഗമായി മഹിളാ മോർച്ച ജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ പട്ടം എസ്.യു.ടി ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. മഹിളാ ജില്ലാ ജനറൽ സെക്രട്ടറിമാരായ ജയാ രാജീവ്, ശ്രീകല, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷീബ, ഷീജ, ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി.