വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മസേന സംഘം മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് 10,000 രൂപയും, ചെറുന്നിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 5000 രൂപയും, സി.പി.എം ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്കിലേക്ക് 2000 രൂപയും സംഭാവനയായി നൽകി.