തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രജിസ്‌ട്രേഷൻ വകുപ്പ് പ്രതിരോധക്കിറ്റ് സംഭാവന നൽകി. ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സമാഹരിച്ച 100 പൾസ് ഓക്‌സിമീറ്ററുകൾ, 100 പി.പി.ഇ കിറ്റുകൾ, 1000 എൻ 95 മാസ്‌ക്കുകൾ, 60 ലിറ്റർ സാനിറ്റൈസർ എന്നിവ ജില്ലാ രജിസ്ട്രാർ പി.പി. നൈനാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയ്ക്കു കൈമാറി. നെടുമങ്ങാട് സബ് കളക്ടർ ചേതൻ കുമാർ മീണ, രജിസ്‌ട്രേഷൻ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.