വക്കം: കൊവിഡ് മഹാമാരിയെ നേരിടാൻ വക്കം പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് തെക്കേവിളവീട്ടിൽ ലാൽമണി സൗജന്യമായി അണുനശീകരണ യന്ത്രം വാങ്ങി നൽകി. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക യന്ത്രം ഏറ്റുവാങ്ങി. കൊവിഡ് രോഗബാധിതർ ഉൾപ്പെടെയുള്ള വീടുകളിൽ അവശ്യസാധനങ്ങൾ, ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ നൽകുന്നതിനു പുറമെ കൊവിഡ് രോഗികൾക്കും മറ്റു രോഗികൾക്കുമായി 5 സ്നേഹവണ്ടികളും ഓടുന്നുണ്ട്. ഇതിന് പുറമെയാണ് അണുനശീകരണ പ്രവർത്തനമാരംഭിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുജി, ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം എം. നൗഷാദ്, വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജെ.സലിം, അക്ബർ ഷാ, ജോസ് ,ഡി.വൈ.എഫ്.ഐ നേതാക്കളായ എ.ആർ.റസൽ, എസ്.സജീവ്, നിഷാൻ, വീണ വിശ്വനാഥൻ, ജാസ്മിൻ, അനസ് ,അൻവർ തുടങ്ങിയവർ പങ്കെടുത്തു.