road

നെയ്യാറ്റിൻകര: പെരുമ്പഴുതൂ‌ർ മാമ്പഴക്കരയിൽ മുള്ളറവിള കല്ലുപാലം - അരുവിപ്പുറം ബണ്ട് റോഡിൽ ചിറ്റുടയാറ്റൂർ ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്തിരുന്ന കൂറ്റൻ ആൽമരം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റത്തും കടപുഴകി.

ഇതിനെ തുടർന്ന് ബണ്ട് റോഡും സമീപത്തുള്ള ക്ഷേത്രമതിലും തകർന്നു. മരം വീണ് റോഡ് തക‌ർന്നതോടെ ഇവിടെ യാത്രാദുരിതം വർദ്ധിച്ചു. മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് ക്ഷേത്ര ഭാരവാഹികളടക്കമുള്ള പ്രദേശവാസികൾ എം.എൽ.എയ്ക്ക് നിവേദനം നൽകുകയും നിരവധി തവണ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അടിയന്തരമായി റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.