തിരുവനന്തപുരം: കൊവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കൊവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഒഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എൻട്രർപ്രണർഷിപ്പ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ജില്ലാ ഭരണകൂടവും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസും സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കൽ കെയർ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെൽത്ത് എയ്ഡ്, മെഡിക്കൽ എക്വിപ്‌മെന്റ് ടെക്‌നോളജി അസിസ്റ്റന്റ്, ഫ്ലെബറ്റോമിസ്റ്റ് എന്നിങ്ങനെ ഹെൽത്ത്‌കെയർ വിഭാഗം സ്‌കിൽ കൗൺസിൽ നിർദ്ദേശിച്ച ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ജോബ് റോൾ രൂപീകരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരമാണ് ട്രെയിനിംഗ് ആരംഭിക്കുക. കോഴ്സിന് ചേരാൻ താത്പര്യമുള്ളവർ https://forms.gle/KJnsoLGpCK98cYQE9 എന്ന ലിങ്കിൽ നിന്നും ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണം.