കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് പൊതിച്ചോറുകൾ നൽകി മാതൃകയായി ജയിൻ ചക്ര ഇൻഡസ്ട്രീസ് ഉടമ എൻജിനീയർ ജയിൻ. കഴിഞ്ഞദിവസം നൽകിയ 70 പൊതിച്ചോറുകൾ ഒ.എസ്. അംബിക എം.എൽ.എ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം ജി. പ്രിയദർശനി, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.