kongrass

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം പേർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ വിതരണോദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് എസ്. ചന്ദ്രൻ, എ.ഐ.പി.സി വർക്കിംഗ് കമ്മിറ്റി അംഗം സബീർ അണ്ടൂർ, വാർഡ് പ്രസിഡന്റ് രവി, അമൽ കൂന്തള്ളൂർ, ശശി, വിനോദ്, അഭിലാഷ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.