വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നതിനാൽ പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി അധികൃതരോട് ആവശ്യപ്പെട്ടു. 176 രോഗികളുള്ള പഞ്ചായത്തിൽ 8 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണിലും കൂടുതൽ രോഗികളുള്ള വാർഡുകൾ അടച്ചിടാത്തതിനാൽ മറ്റു വാർഡുകളിലേക്കും രോഗം വ്യാപിച്ചു. പരിശോധനകൾ ശക്തമാക്കി രോഗമുള്ളവരെ കണ്ടെത്തി ക്വാറന്റൈനിൽ മാറ്റാനോ രോഗികൾക്ക് പുറമെ അർഹർക്കും ഭക്ഷണം നൽകണമെന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കോൺഗ്രസിന്റം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്നില്ലെന്നും എസ്. വേണുജി പറഞ്ഞു.