കോവളം: കൊവിഡ് പ്രതിരോധത്തിനായി നഗരസഭയുമായി കൈകോർത്ത് 500 കിടക്കകളുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കി അദാനി ഗ്രൂപ്പ്. ആദ്യഘട്ടമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ
400 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി കോർപ്പറേറ്റ് വിഭാഗം മേധാവി സുശീൽകുമാർ, സാമൂഹ്യപ്രതിബദ്ധത വിഭാഗം ദക്ഷിണേന്ത്യൻ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ആർ. അനിൽ, എസ്. സലിം, എസ്.എം. ബഷീർ, വാർഡ് കൗൺസിലർ എൽ.എസ്. കവിത, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രേം നവാസ്, നോഡൽ ഓഫീസർ ഡോ. സൂരജ് എന്നിവർ പങ്കെടുത്തു.