may29b

ആറ്റിങ്ങൽ: ആളൊഴിഞ്ഞ പറമ്പിൽ ചാരായം വാറ്റ്. രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. കൊട്ടിയോട് സിനി ഭവനിൽ ഷൈൻ(32)​,​ കൊട്ടിയോട് മുരിക്കറവിള വീട്ടിൽ ബിനു(42)​ എന്നിവരാണ് പിടിയിലായത്. കൊട്ടിയോട് അനന്താര ബാറിന് സമീപത്തെ പറമ്പിൽ ചാരായം വാറ്റുന്നുവെന്ന സന്ദേശത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ പിടിയിലായത്. 40 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ഒരു ലിറ്റർ ചാരായവും പിടിച്ചെടുത്തു. സി.ഐ രാജേഷ് കുമാർ,​ എസ്.ഐ ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.