pramod

തിരുവനന്തപുരം: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഗാന്ധിഭവൻ സന്ദർശനത്തിന്റെ സ്മരണാർത്ഥം പത്തനാപുരം ഗാന്ധിഭവൻ അന്തർദ്ദേശീയ ട്രസ്റ്റ് നൽകിവരുന്ന ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവർത്തകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്. നെടുമുടി വേണു, ഡോ.എഴുമറ്റൂർ രാജരാജവർമ്മ, വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമൽ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്നചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.