cov

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ ശക്തി ക്രമാനുഗതമായി കുറയുന്നു.

ഇന്നലെ 23,513 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം മരണസംഖ്യ പ്രതിദിനം ഏറ്റവും ഉയർന്ന നിരക്കിലെത്തി. 198 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇതോടെ ആകെ മരണം 8455 ആയി. 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. 86 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 22,016 പേർ സമ്പർക്കരോഗികളാണ്.

1272 പേരുടെ ഉറവിടം വ്യക്തമല്ല. 139 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നത്. അതേസമയം ചികിത്സയിലായിരുന്ന 28,100 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് ഇന്നലെ 3990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർകോട് 506, വയനാട് 244 എന്നിങ്ങനെ വിവിധ ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 24,94,385

മ​ല​പ്പു​റ​ത്ത് ​കൂ​ടു​ത​ൽ​ ​കൊ​വി​ഡ് ​വാ​ക്സിൻ
ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഹ​ർ​ജി

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജ​ന​സം​ഖ്യ​യു​ള്ള​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​സ്.​ഡി.​പി.​ഐ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​ന​സീ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മൂ​ന്നാ​മ​ത്തെ​ ​ജി​ല്ല​യാ​ണ് ​മ​ല​പ്പു​റം.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 12.97​ ​ശ​ത​മാ​നം​ ​ആ​ളു​ക​ൾ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ആ​കെ​ ​ന​ൽ​കി​യ​ ​വാ​ക്സി​ന്റെ​ 7.58​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​മ​ല​പ്പു​റം​ ​ജി​ല്ല​യ്ക്ക് ​ല​ഭി​ച്ച​തെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​അ​ടു​ത്തി​ടെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ത് ​മ​ല​പ്പു​റ​ത്താ​ണ്.​ ​മേ​യ് 26​ന് 4212​ ​കൊ​വി​ഡ് ​കേ​സു​ക​ളാ​ണ് ​ഇ​വി​ടെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​തെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​ജ​ന​സം​ഖ്യ​യും​ ​രോ​ഗ​വ്യാ​പ​ന​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​മ​തി​യാ​യ​ ​അ​ള​വി​ൽ​ ​വാ​ക്സി​ൻ​ ​ല​ഭ്യ​മാ​ക്കാ​ത്ത​ത് ​വി​വേ​ച​ന​മാ​ണെ​ന്നും​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​ ​സ​ർ​ക്കാ​രി​ന് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ട് ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.