ബാലരാമപുരം: കല്ലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായുള്ള ഡൊമിസിലിയറി കെയർ സെന്റർ വെള്ളായണി കാർഷിക കോളേജിലെ അയ്യങ്കാളി സ്പോർട്സ് ഹോസ്റ്റലിൽ ആരംഭിച്ചു. ഇരുനൂറോളം പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. നൂറ് പേരെ ചികിത്സിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. ഒറ്റപ്പെട്ടു കഴിയുന്നതും സൗകര്യമില്ലാത്ത വീടുകളിൽ താമസിക്കുന്നതുമായ കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഇവിടെ മെഡിക്കൽ ടീമിനെയും ക്ലീനിംഗ് സ്റ്റാഫുകളെയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്. ഡി.സി.സിയുടെ ഉദ്ഘാടനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ നിർവഹിച്ചു.