തിരുവനന്തപുരം: ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ' പുകയില ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ' എന്നതാണ് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ വിഷയം. ' പുകയില ഉപയോഗം തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ ' എന്നതാണ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള വിഷയം.
രണ്ടായിരം വാക്കിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഉപന്യാസം ജൂൺ 15നകം ഡയറക്ടർ പബ്ലിക് ഹെൽത്ത് ആന്റ് സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ, മനസ് നഗർ, കരമന തിരുവനന്തപുരം - 695002 എന്ന വിലാസത്തിലോ phsdfindia@gmail.com മെയിലിലോ അയയ്‌ക്കാം. വിദ്യാർത്ഥിയാണെന്ന സാക്ഷ്യപത്രവും പ്രത്യേകം പേപ്പറിൽ നൽകണം.