മുടപുരം: കഴിഞ്ഞ ദിവസം ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. വെള്ളിയാഴ്ച രാവിലെയാണ് മുടപുരം ചേമ്പുംമൂല നെല്പാടങ്ങൾക്ക് നടുവിലുള്ള മുക്കോണി തോടിന്റെ നടവരമ്പിൽ തലയിലും കാലിലും ദേഹത്തും വെട്ടേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. അജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ആഴ്ചകൾക്ക് മുമ്പ് ഗുണ്ടാസംഘങ്ങൾ തമ്മിൽ കോളിച്ചിറ ഭാഗത്തുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.