നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുഴിത്തുറ പാകോട്,മാധവമന്ദിരത്തിൽ പരേതനായ കുമാരപിള്ളയുടെ മകനും കവിയുമായ പാകോട് നാരായണപിളള (87) നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു മരണം. മലയാള സാഹിത്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണി നിലാവ്, പാകോടിന്റെ കവിതകൾ എന്നിവ രചിച്ചിട്ടുണ്ട്. 2018ലെ ശ്രീചിത്ര തിരുനാൾ സാംസ്‍കാരിക പുരസ്കാരം,കന്യാകുമാരി ജില്ലാ മലയാള സമാജം പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് മലയാളം പാഠാവലിയിൽ പാകോടിന്റെ കവിതകൾ ഒന്ന്, മൂന്ന് ക്ലാസുകളിൽ പാഠ്യപദ്ധതിയിലുണ്ട്. അവിവാഹിതനായിരുന്നു.സംസ്കാരം കുഴിത്തുറയിൽ നടത്തി.