pin

തിരുവനന്തപുരം :ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിൽ താഴെ എത്തിക്കാനാണ് ശ്രമിച്ചത്. അത് 2.37 ലക്ഷത്തിൽ താഴെയായി. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ശതമാനത്തിന് താഴെയാണ്. തിരുവനന്തപുരത്ത് 20.21, പാലക്കാട്ട് 23.86 എന്നിങ്ങനെയാണ് രോഗവ്യാപന നിരക്ക്. ആശങ്കയുണ്ടായിരുന്ന മലപ്പുറത്ത് രോഗവ്യാപനം 17.25 ശതമാനമായി കുറഞ്ഞു. ലോക്ക് ഡൗണിലൂടെ ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാവുന്ന രോഗികളുടെ എണ്ണം കൂടുന്നത് തടയാനായി.എന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാവുന്ന സ്ഥിതിയായില്ല. സർക്കാർ ആശുപത്രികളിലെ ഐ.സി.യു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. ആരോഗ്യസംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വർദ്ധിച്ചാൽ മരണ സംഖ്യ വർദ്ധിക്കും. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ക്ഡൗൺ തുടരുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കി പൊതുസമൂഹം ലോക്ക് ഡൗണിനോട് സഹകരിക്കണം.

23,513​ ​രോ​ഗി​ക​ൾ,​ 198​ ​മ​ര​ണ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​ര​ണ്ടാം​ത​രം​ഗ​ത്തി​ന്റെ​ ​ശ​ക്തി​ ​ക്ര​മാ​നു​ഗ​ത​മാ​യി​ ​കു​റ​യു​ന്നു.
ഇ​ന്ന​ലെ​ 23,513​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 16.59​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.
അ​തേ​സ​മ​യം​ ​മ​ര​ണ​സം​ഖ്യ​ ​പ്ര​തി​ദി​നം​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കി​ലെ​ത്തി.​ 198​ ​മ​ര​ണ​ങ്ങ​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.
ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 8455​ ​ആ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,41,759​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 86​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൂ​ടി​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 22,016​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.
1272​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 139​ ​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നു​ ​വ​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 28,100​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.

മ​ല​പ്പു​റ​ത്ത് ​ഇ​ന്ന​ലെ​ 3990​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ 2767,​ ​പാ​ല​ക്കാ​ട് 2682,​ ​എ​റ​ണാ​കു​ളം​ 2606,​ ​കൊ​ല്ലം​ 2177,​ ​ആ​ല​പ്പു​ഴ​ 1984,​ ​തൃ​ശൂ​ർ​ 1707,​ ​കോ​ഴി​ക്കോ​ട് 1354,​ ​കോ​ട്ട​യം​ 1167,​ ​ക​ണ്ണൂ​ർ​ 984,​ ​പ​ത്ത​നം​തി​ട്ട​ 683,​ ​ഇ​ടു​ക്കി​ 662,​ ​കാ​സ​ർ​കോ​ട് 506,​ ​വ​യ​നാ​ട് 244​ ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.

​ആ​കെ​ ​രോ​ഗി​ക​ൾ​ 24,94,385

അൺലോക്ക് എപ്പോൾ?

മുഖ്യമന്ത്രി വിശദീകരിച്ചു

ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും രോഗവ്യാപന നിരക്കിലും കുറവുണ്ടാകണം.

തുടർച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം.


നിലവിൽ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടർച്ചയായി ഏഴു ദിവസം കുറവുണ്ടാകണം.