ആര്യനാട് : ആര്യനാട് പഞ്ചായത്തിലെ വാർഡുകളിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആശ വർക്കർ, ആരോഗ്യസേനാ അംഗങ്ങൾ എന്നിവർക്ക് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നൽകിവരുന്ന ആരോഗ്യസുരക്ഷാസാമഗ്രികൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷീജ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കമൽരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ വിൻസന്റ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഷാജി,കെ. ഹരിസുതൻ,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി, വാർഡ് മെമ്പർമാരായ ഐത്തി അശോകൻ, കെ.കെ. രതീഷ്, കാനക്കുഴി അനിൽകുമാർ, ലേഖ,ശ്രീജ,ഇ. രാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകരായ ഈഞ്ചപ്പുരി സന്തു, ഇറവൂർ പ്രവീൺ, കെ.മഹേശ്വരൻ,കെ.വിജയകുമാർ, പ്രമോദ് കൊക്കോട്ടേല, വിപിൻ കൊക്കോട്ടേല, ജുനൈദ്,അംബികുമാരൻ, പറണ്ടോട് സുലൈമാൻ,സുഫൈൽ, മൻസൂർ, ഷിബു പള്ളിവേട്ട, മുഹമ്മദലി പള്ളിവേട്ട, ഷഫീർ പള്ളിവേട്ട എന്നിവർ പങ്കെടുത്തു.