ഉള്ളൂർ: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് എ.എസ്. ബേബിയുടെ യാത്രഅയപ്പ് സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സെക്രട്ടറി എസ്. അശോക് കുമാർ, സംഘടന ഭാരവാഹികളായ കെ.എസ്. ഷീലാദേവി, എസ്. പത്മപ്രഭ എന്നിവർക്കും യാത്രഅയപ്പ് നൽകി. ഡോ. സത്യഭാമ, നിർമ്മല എം.ഒ, എം. ലക്ഷമണൻ, കെ. രാജ് മോഹൻ, സുധിഷ് ചന്ദ്രൻ, എസ്. സുമേഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.വി. മനോജ് കുമാർ സ്വാഗതവും ചെയർപേഴ്സൺ കുമാരി കല നന്ദിയും പറഞ്ഞു.