നെടുമങ്ങാട് : വട്ടപ്പാറ ജവഹർ റൂറൽ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. മന്ത്രി ജി.ആർ. അനിൽ സംഘം പ്രസിഡന്റ് വട്ടപ്പാറ സതീശൻ നായരിൽ നിന്ന് തുക ഏറ്റുവാങ്ങി. സംഘം സെക്രട്ടറി എസ്. സന്തോഷ്, വൈസ് പ്രസിഡന്റ് എം. കുര്യക്കോസ്, ഭരണസമിതി അംഗങ്ങളായ ലിവിങ്സ്റ്റൺ, മരുതൂർ വിജയൻ, മുൻ പഞ്ചായത്ത് അംഗം എസ്. ബിജുകുമാർ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ബി. ജയകുമാർ, എസ്.എസ്. സുരേഷ് കുമാർ, ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.