തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ക്ലബ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. ആരോഗ്യപ്രവർത്തകർക്കുവേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് 200 പി.പി.ഇ കിറ്റും കണ്ണമ്മൂല വാർഡ് കൗൺസിലർക്ക് 80 പി.പി.ഇ കിറ്റും സംഭാവന നൽകിയതായി എസ്.എൻ ക്ലബ് സെക്രട്ടറി പി.ജി. പ്രതാപൻ അറിയിച്ചു.