prithwiraj

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന് സംഘപരിവാറിൻെറ സൈബർ ആക്രമണം നേരിടുന്ന നടൻ പൃഥ്വിരാജിനെ പിന്തുണച്ച് മുഖ്യമന്ത്രി. പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിൻെറ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വഭാവികമായി ഉണ്ടാവുന്ന വികാരമാണിത്. എല്ലാത്തിനോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന നിലപാടാണ് പൃഥ്വിരാജിനോടും സംഘപരിവാർ സ്വീകരിക്കുന്നത്. അതിനോട് സമൂഹത്തിന് യോജിപ്പില്ലെന്നും ഇത്തരം വിഷയങ്ങളിൽ പൃഥ്വിരാജിനെപ്പോലെ എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.