വർക്കല: അമിതവേഗത്തിലെത്തി നിരവധി വാഹനങ്ങളെ ഇടിച്ചിട്ട പിക്കപ്പ് ഓട്ടോയുടെ ഡ്രൈവറെ പൊലീസ് പിടികൂടി.
ഇടവ പുന്നകുളം സ്വദേശി അഹദിനെയാണ് (40) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 6ഓടെയാണ് സംഭവം. വർക്കലയിൽ നിന്നും ഇടവയിലേക്ക് പോകുമ്പോൾ കാറുകളും ബൈക്കുകളും ഉൾപ്പെടെ എട്ട് വണ്ടികൾ ഇയാൾ ഇടിച്ചിട്ടു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു..
വിവരമറിഞ്ഞ് വർക്കല പൊലീസ് സ്ഥലത്തെത്തി വാഹനം പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. മാനസിക വിഭ്രാന്തിയുള്ളതിനാൽ ഇയാളെ കോടതിയിൽ ഹാജരാക്കി മാനസിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.