hand

കിളിമാനൂർ: കൊവിഡിനെ തുടർന്ന് ദുരിതത്തിലായ മുളമന വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്കും സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിലെ നിർദ്ധനരായ കുടുംബങ്ങൾക്കും എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹപാഠികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ സഹായം നൽകുന്നു. പദ്ധതിയുടെ സ്‌കൂൾതല ഉദ്ഘാടനം വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ നിർവഹിച്ചു. വാർഡ് മെമ്പർ രതീഷ്, പി.ടി.എ പ്രസിഡന്റ് മോഹനചന്ദ്രൻ ,പ്രിൻസിപ്പൽ ഷാജികുമാർ കെ.അർ, എച്ച്. എസ് .എസ് പ്രിൻസിപ്പൽ അജീബ് എ കെ, എച്ച് എം ശ്രീലത, ബിജു, ശ്രീജിത്ത്, കൃഷ്ണാനന്ദ്, ജിമ്മി ഷാൻ, മേഴ്സി മാത്യൂ തുടങ്ങിയവർ സംസാരിച്ചു.