കല്ലമ്പലം: ഞെക്കാട് സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ, നോട്ട് ബുക്കുകൾ, മാസ്ക്, പേന, പെൻസിൽ എന്നിവ അടങ്ങിയ 100 ൽ അധികം കിറ്റുകൾ വിതരണം ചെയ്തു. എം.എൽ.എ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീത നസീർ, വി. പ്രിയദർശിനി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.