മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലായി ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 79 പേർ രോഗമുക്തി നേടി. സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 92 പേർക്ക് ഇന്നലെ ടെലികൗൺസിലിംഗ് നൽകി.