anu

നടൻ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ് നായകനാവുന്ന പ്രേമ കടന്ത എന്ന ചിത്രത്തിൽ അനു ഇമ്മാനുവേൽ നായികയായി എത്തുന്നു.വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.എ 2 പിക്ചേഴ്സിന്റെ ബാനറിൽ താരത്തിന്റെ പിതാവും തെലുങ്ക് ചലച്ചിത്ര നിർമ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിർമ്മിക്കുന്നത്. സിരിഷിന്റെ ആറാമത് ചിത്രമാണിത്. എ.ബി.സി.ഡി എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററിൽ എത്തിയത്. നേരത്തേ മോഹൻലാലിനൊപ്പം 1971 ബിയോഡ് ദി ബോർഡർ എന്ന ചിത്രത്തിൽ അല്ലു സിരിഷ് മലയാളത്തിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.