citu

നെയ്യാറ്റിൻകര: സി.ഐ.ടി.യു സ്ഥാപക ദിനാചരണവും ഭക്ഷണ വിതരണവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൗജന്യഭക്ഷണവിതരണം നടത്തി. സി.ഐ.ടി.യു ഏര്യാ പ്രസിഡന്റ് എൻ.എസ്. ദിലീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, സി.പി.എം ഏര്യാ സെക്രട്ടറി ടി. ശ്രീകുമാർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, ഏര്യാ ഭാരവാഹികളായ കെ.മോഹനൻ, സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്ത്, ദാസ് ബിജു, ജി.സജി കൃഷ്ണൻ, തങ്കരാജ്, ജയധരൻ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി വളപ്പിൽ ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ ഭാരവാഹിയായ കെ.ആർ. പത്മകുമാർ പതാക ഉയർത്തി. നഗരസഭ കൗൺസിലർ മുരുകൻ, കണ്ണൻ, ജിജോ, ബിജുലാൽ, കെ.എസ്.അനിൽകുമാർ, എസ്.എസ്. സജികുമാർ, എസ്.എൽ. പ്രശാന്ത് എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. നഗരസഭയിലെ കൊവിഡ് ബാധിതരായ തൊഴിലാളികളുടെ വീടുകളിലും ഏര്യാകമ്മിറ്റി ഭക്ഷണക്കിറ്റുകൾ എത്തിച്ചു.