vld-3

വെള്ളറട: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട സർക്കാർ ആശുപത്രിയിൽ ശുചീകരണം നടത്തി. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ ബിജു ബി. നായർ ഉദ്ഘാടനം ചെയ്‌തു.

വാർഷികത്തിന്റെ ഭാഗമായി കിളിയൂർ സ്നേഹ സദനത്തിലെ അന്തേവാസികൾക്ക് സദ്യ നൽകി. മണ്ഡലം പ്രസിഡന്റ് അഡ്വ.എം. പ്രദീപ്,​ ജനറൽ സെക്രട്ടറി എസ്.വി. ശ്രീജേഷ്,​ ജില്ലാ കമ്മറ്റി അംഗം ചൂണ്ടിക്കൽ ശ്രീകണ്ഠൻ,​ മേഖല അദ്ധ്യക്ഷന്മാരായ പദ്മകുമാർ,​ കെ.എസ്. സുനിൽ,​ തുടങ്ങിയവർ പങ്കെടുത്തു.