ആറ്റിങ്ങൽ: അവനവഞ്ചേരി സ്നേഹ റസിഡന്റ്‌സ് അസോസിയേഷനും ആറ്റിങ്ങൽ മോഡേൺ ബേക്കറി ഉടമ അനിലും സംയുക്തമായി 150 പേർക്ക് സ്നേഹക്കിറ്റ് വിതരണം ചെയ്‌തു. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഇതോടനുബന്ധിച്ച് നഗരസഭയ്‌ക്ക് നൽകിയ 50 പി.പി.ഇ കിറ്റുകൾ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് കെ. പ്രസന്നബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ.എസ്. അനൂപ്, സെക്രട്ടറി ബി.ആർ. പ്രസാദ്, എം. താഹ എന്നിവർ സംസാരിച്ചു.