തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും കാരണം ദുരിതത്തിലായ വഴിയോരക്കച്ചവടക്കാരെ സഹായിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സഹകരണ ദേശസാത്കൃത ബാങ്കുകളിൽ നിന്നും ലളിതമായ വ്യവസ്ഥയിൽ ലോൺ അനുവദിക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്നും ഐ.എൻ.ടി.യു.സി യൂണിയൻ വാർഷിക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. നേരിട്ടും ഓൺലൈനിലുമായി നടന്ന വാർഷിക സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. അടിയന്തര ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിവേദനം നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി വി.ആർ. പ്രതാപൻ (പ്രസിഡന്റ് ),​ കെ.എം. അബ്ദുൽ സലാം (വർക്കിംഗ് പ്രസിഡന്റ്),​ മലയം ശ്രീകണ്ഠൻ നായർ, വി. ലാലു, എ. ചന്ദ്രബാബു (വൈസ് പ്രസിഡന്റുമാർ), വഴിമുക്ക് സെയ്യദലി (ജനറൽ സെക്രട്ടറി),​ വട്ടപ്പാറ സനൽ, കെന്നടി കാസ്‌ട്രോ, നൈസാം, എ. ഹക്കിം (സെക്രട്ടറിമാർ),​ ജെ. പ്രഭ കുമാരി (ട്രഷറർ) ആയും 12അംഗങ്ങളുള്ള എക്സിക്യൂട്ടിവിനെയും യോഗം തിരഞ്ഞെടുത്തു.