d

തിരുവനന്തപുരം: പങ്കജകസ്തൂരി എൻജിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിനും, മാറനല്ലൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണും വേണ്ടിയുള്ള അവശ്യസാധനങ്ങൾ കേരള വെറ്ററിനേറിയൻസ് സർവീസ് അസോസിയേൻ ജില്ലാ കമ്മിറ്റിയുടേ നേതൃത്വത്തിൽ നൽകി.

കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഭാസുരാംഗൻ.എൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുധീർ ഖാൻ എന്നിവർക്ക് സാധനങ്ങൾ കൈമാറി.

കൂടാതെ കൊവിഡ് അതിജീവിച്ച കർഷകർക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും വിതരണവും നടന്നു. മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ,ലോക്കൽ കമ്മറ്റി സെക്രട്ടറി വൈസ് പ്രസിഡന്റ് ഡോ.സരിത വിജയൻ, ഡോ. ഗിരിധർ, ജില്ലാ പ്രസിഡന്റ് ഡോ. സീമ ,സെക്രട്ടറി ഡോ. അരുൺകുമാർ, ട്രഷറർ ഡോ.അഖില, എക്സികുട്ടീവ് അംഗം ഡോ. വിഷ്ണു, ഡോ. ലക്ഷ്മി എന്നിവർ പങ്കെടുത്തു