m

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. കൊവിഡ് മുന്നണി പോരാളികളായ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പി.പി.ഇ കിറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.

തിരുവനന്തപുരം ചിറക്കുളം കോളനിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യ, പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടത്തിയ ഭക്ഷണ വിതരണവും ശുചീകരണ പ്രവർത്തങ്ങളും ബി.ജെ.പി ദേശീയ നിർവാഹക സമിതിയഗം പി.കെ. കൃഷ്ണദാസ് നിർവഹിച്ചു.