malayinkil

മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഗവ. മാധവകവി കോളേജിൽ ആരംഭിച്ച കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം ചാപ്റ്റർ കട്ടിലുകൾ വാങ്ങി നൽകി. ഐ.ബി. സതീഷ് എം.എൽ.എ, കൗൺസിൽ ഭാരവാഹികളിൽ നിന്നും കട്ടിലുകൾ ഏറ്റുവാങ്ങി. കോളേജ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.വി. പ്രീജ, വൈസ് പ്രസിഡന്റ് ചന്ദ്രൻനായർ, ചാപ്റ്റർ പ്രസിഡന്റ്‌ അഡ്വ. തോമസ് സ്കറിയ, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഷാജി എം. മാത്യു, ചാപ്റ്റർ ജനറൽ സെക്രട്ടറി സാബു തോമസ്, ട്രെഷറർ എൻ. പ്രസാദ്, ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ ഐഡിയൽ എന്നിവർ സംസാരിച്ചു. ആവശ്യമെങ്കിൽ ഇനിയും കട്ടിലുകൾ നൽകുമെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ അറിയിച്ചു.