ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽപഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്ററും സമൂഹ അടുക്കളയും പുതുക്കുളങ്ങര ഗവ.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് കളക്ടർക്കും ജില്ലാ മെഡിക്കൽ ഒാഫിസർക്കും പരാതി നൽകി. സമൂഹ അടുക്കള മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
ഡി.സി.സി പ്രവർത്തിക്കുന്ന വളപ്പിലേക്ക് കൊവിഡ് സ്ഥിരീകരിച്ചവരെയും ആരോഗ്യ പ്രവർത്തകരെയും ഒഴിച്ച് മറ്റുള്ളവരെ പ്രവേശിപ്പിക്കുന്നതും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫിറോസ് കുളപ്പട എന്നിവർ അറിയിച്ചു.