kovid-

പാറശാല: കൊവിഡ് രോഗം പിടിപ്പെട്ട് മരിക്കുന്ന രോഗികളുടെ സംസ്കാരം ഏറ്റെടുത്ത് നടത്തുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നടപടികൾ സമൂഹത്തിന് മാതൃകയാവുന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ ഏറ്റെടുത്ത് നടത്തുന്നതിനോ ബന്ധുക്കൾക്ക് കഴിയാതെ വരികയോ സമൂഹം മാറി നിൽക്കുമ്പോഴോ ആണ് ചടങ്ങുകൾ ഏറ്റെടുത്ത് പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായിട്ട് സംസ്കാരം നടത്തുന്നത്. പരശുവയ്‌ക്കൽ സാഫല്യം ഭവനിൽ കനകരാജിന്റെ മരണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗമായ വൈ. സതീഷിന്റെ നേതൃത്വത്തിലെത്തിയ കൊവിഡ് ബ്രിഗേഡർമാരായ കൊടവിളാകം അനീഷ്, സുകുമാർ ഷാ, അനീഷ്, ആംബുലൻസ് ഡ്രൈവർ അനീഷ് എന്നിവർ ചേർന്നാണ് സംസ്കാരം നടത്തിയത്.