തിരുവനന്തപുരം: സമർത്ഥരായ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സ്‌കോളർഷിപ്പ് നൽകുന്നതിന് എൻ.സി.ഇ.ആർ.ടി നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷനെക്കുറിച്ച് വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വെബിനാർ നടത്തും. ജൂൺ 2ന് വൈകിട്ട് 7ന് നടക്കുന്ന പരിപാടിയിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ ,ഐ.സി.എസ്.ഇ, കെ.വി തുടങ്ങിയ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
വൈ.എം.സി.എ പ്രസിഡന്റ് ഷെവ. ഡോ.കോശി എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ എൻ.ടി.എസ്.ഇ മുൻ സംസ്ഥാന ലെയ്സൺ ഓഫീസർ സി.ബിന്ദു ഉദ്‌ഘാടനം ചെയ്യും. രജിസ്ട്രേഷന് ഫോൺ: 9400085145.