cement

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർദ്ധിക്കുന്നത് നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ വ്യവസായ മന്ത്രി പി.രാജീവ് നാളെ വൈകിട്ട് 5ന് സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. ഇതിന്റെ തുടർച്ചയായി കമ്പിയുടെ വില വർദ്ധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും വിളിച്ചിട്ടുണ്ട്.