നെടുമങ്ങാട്: നഗരസഭ കൊപ്പം വാർഡിൽ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ പി. രാജീവിന്റെ നേതൃത്വത്തിൽ പി.എ. ഷുക്കൂർ, രാമചന്ദ്രൻ, റീജ, ഷൈജു, ശരത്, അഭിലാഷ്, അസില, കനകരാജ് എന്നിവർ നേതൃത്വം നൽകി. സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുത്തു.