മുടപുരം: നരേന്ദ്ര മോദി സർക്കാരിന്റെ ഏഴാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സേവാ പ്രവർത്തനങ്ങളുടെ നിയോജക മണ്ഡല തല ഉദ്‌ഘാടനം കിഴുവിലം ആശ്രയ വൃദ്ധ സദനത്തിൽ ബി.ജെ.പി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി ജി ശാർക്കര ഉദ്‌ഘാടനം ചെയ്‌തു. വൃദ്ധ സദനത്തിലെ മുഴുവൻ അന്തേവാസികൾക്കും കൊതുകുവല, സാനിറ്റൈസർ, മാസ്‌കുകൾ, ഭക്ഷ്യവസ്‌തുക്കൾ എന്നിവ കൈമാറി. ബി ജെ പി കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എം. വിജയകുമാർ, വാർഡ് മെമ്പർ അനീഷ്, എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശൻ, ഷിഗോ തുടങ്ങിയവർ പങ്കെടുത്തു.