നെടുമങ്ങാട്; കെ.പി.എസ്.ടി.എയുടെ ' ഒറ്റയ്ക്കല്ല, ഒറ്റപ്പെടുഞ്ഞില്ല , ഒപ്പമുണ്ട് " എന്ന പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട്, വെള്ളനാട്, നെടുമങ്ങാട് സമൂഹ അടുക്കള നടത്തിപ്പിനായി ഫണ്ട് കൈമാറി. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ ഏറ്റുവാങ്ങി.

സംസ്ഥാന കൗൺസിൽ അംഗം മധു ടി.ഐ, വി.എസ്. പുഷ്പരാജ്. എ.പി അരുൺ, എ.സലിം, മിനു.വി.എസ്, എൻ.സുരേഷ്, നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വെള്ളനാട് ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു. ആര്യനാട്ട് സംസ്ഥാന കമ്മിറ്റിയംഗം റോബർട്ട് വാത്സകത്തിൽ നിന്ന് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനും വെള്ളനാട്ട് പ്രസിഡന്റ് രാജലക്ഷ്‌മിയും ഫണ്ട് ഏറ്റുവാങ്ങി. 5 കോടി രൂപയുടെ പദ്ധതിയാണ് കെ.പി.എസ്.ടി.എ തയ്യാറാക്കിയിട്ടുള്ളത്.