smoke

1056, 104 നമ്പരുകളിൽ ക്വിറ്റ് ലൈൻ സേനം

തിരുവനന്തപുരം : കൊവിഡ് കാലത്ത് പുകവലിയും പുകയിലയും ഉപേക്ഷിച്ചാൽ വൈറസ് ആക്രമണം ഗുരുതരമാകാതെ ചെറുത്ത് നിൽക്കാമെന്ന് ആരോഗ്യവകുപ്പ്. ലോകപുകയില വിരുദ്ധദിനാചരണത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ കൊവിഡ് പിടിപെടാൻ സാദ്ധ്യത കൂടുതലാണ്. കൊവിഡ് മൂലം വീടുകളിൽ ക്വാറന്റൈനിലും ഐസോലേഷനിവും കഴിയുന്നവർ പുകവലി നിർത്തേണ്ടത് രോഗം മൂർച്ഛിക്കാതിരിക്കാൻ അനിവാര്യമാണ്. എന്നാൽ പുകയിലയിലെ നിക്കോട്ടിൻ ആസക്തി കൂട്ടുന്നതിനാൽ മോചനം ശ്രമകരവുമാണ്.

പുകയില ഉപയോഗം നിർത്താൻ സഹായിക്കാനായി ടെലി കൗൺസിലിംഗ് നൽകാൻ ക്വിറ്റ് ലൈൻ സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കുന്നു. ലോകപുകയില വിരുദ്ധ ദിനമായ ഇന്ന് മന്ത്രി വീണാ ജോർജ്ജ് ക്വിറ്റ് ലൈൻ ജനങ്ങൾക്ക് സമർപ്പിക്കും.

ദിശ 1056, 104 നമ്പരുകളിലാണ് ക്വിറ്റ് ലൈൻ സേവനം. ഡോക്ടർമാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗൺസിലർമാരുടെയും സേവനങ്ങൾ ലഭ്യമാകും. ആവശ്യക്കാർക്ക് ഫാർമക്കോതെറാപ്പിയും ഉറപ്പുവരുത്തും.