കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ. അലക്സ് റോയ്, സെക്രട്ടറി എസ്. രതീഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ, എം.വി. അനിൽകുമാർ,
കെ.രാജേഷ് കുമാർ, ജെ.ജോയ്, രതീഷ് മെസി, ഷാജി മഠത്തിക്കോണം, എ. അഭിഷേക് കുമാർ, എസ്.പി. സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.