നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈൽ ക്ലിനിക്കിന്റെ പ്രവർത്തനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് എസ്. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്‌ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രജികുമാർ, മഞ്ചുഷ ജയൻ, അംഗങ്ങളായ കാക്കണം മധു, ധന്യ പി. നായർ, സ്നേഹലത, അമ്പലത്തറയിൽ ഗോപകുമാർ, ശ്രീരാഗ്, സചിത്ര, മെഡിക്കൽ ഓഫീസർ ഡോ.സുനിത, ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.