bjp-kollayil

പാറശാല: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾ സംസ്ഥാന കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയൻ ഉദ്ഘാടനം ചെയ്‌തു.

കൊല്ലയിൽ ഹോമിയോ ഡിസ്‌പെൻസറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് അമ്പലം വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഞ്ചവിളാകം ഹരി, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പങ്കോട്ട്കോണം സജി, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി മഞ്ജുള ദേവി, കർഷക മോർച്ച പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി. അനിൽകുമാർ, ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി ഐ.സി. രാജേഷ് കുമാർ, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഉദയകുമാർ, ഒ.ബി.സി മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, വാർഡ് മെമ്പർമാരായ ശശികല, ബിന്ധു, മലയിൽക്കട വാർഡ് പ്രസിഡന്റ് അനീഷ് എന്നിവർ നേതൃത്വം നൽകി.