1

പോത്തൻകോട്: 'ഒറ്റയ്ക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് " എന്ന മുദ്രാവാക്യവുമായി കെ.പി.എസ്.ടി.എ സംസ്ഥാനത്തുടനീളം അഞ്ച് കോടി രൂപയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കണിയാപുരം സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി വിതരണം ചെയ്തു. ' ഗുരുസ്പർശം - 2" എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഉദ്ഘാടനം ഭക്ഷ്യ - സിവിൽ സപ്ലൈസ് പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവഹിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, വൈസ് പ്രസിഡന്റ് പി. അനിതകുമാരി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗം വിമൽകുമാർ, സംഘടനാ ഭാരവാഹികളായ സി. ഭുവനചന്ദ്രൻ, എം. നജിമുദീൻ, എൽ. സുകുമാരൻ , സി.എസ്. ദിനേശ്, എം. ഹാഷിം, കെ. സുരേഷ്‌കുമാർ, ടി.പി. പ്രകാശ് റോയി എന്നിവർ പങ്കെടുത്തു. പോത്തൻകോട്, വെമ്പായം ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേയ്ക്ക് ഭക്ഷ്യസാധനങ്ങളും കൈമാറി. തോന്നയ്ക്കൽ ഗവ. എൽ.പി.എസിലെ പ്രീപ്രൈമറി ടീച്ചർ ശ്രീകലാദേവിയുടെ ചികിത്സാ ചെലവിനായി 25000 രൂപയും ചടങ്ങിൽ കൈമാറി.