പാറശാല: കൊവിഡാനന്തര രോഗികളുടെ ചികിത്സയ്ക്കായി ഐ.എം.എ നെയ്യാറ്റിൻകര യൂണിറ്റിലെ മെമ്പർ ഹോസ്പിറ്റലുകളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. കൊവിഡിനു ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ ശാസ്ത്രീയമായി ചികിത്സിച്ച് സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ ഐ.എം.എ നെയ്യാറ്റിൻകര ബ്രാഞ്ച് നിർദേശിച്ചത് അനുസരിച്ചും അവരുടെ കീഴിലുള്ള ഓരോ അംഗ സ്ഥാപനങ്ങളിലും കൊവിഡാനന്തര ചികിത്സ ഉറപ്പാക്കുന്നതാണ്. സാധാരണ രോഗികൾക്ക് ഈടാക്കുന്നനിരക്കിൽനിന്ന് കുറഞ്ഞ നിരക്കാണ് ഐ.എം.എ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ നിശ്ചയിച്ചിരിക്കുന്നത്. ജനങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികളുടെ അറിയിപ്പിൽ വ്യകതമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോ. എ.ബി. സുമിത്രൻ, പോസ്റ്റ് കൊവിഡ് കോ-ഓർഡിനേറ്റർ, ഫോൺ :
09447020298