1

പോത്തൻകോട്: കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും നിർദ്ധനർക്കും ഭക്ഷണമെത്തിക്കുന്ന വാവറമ്പലം സമൂഹ സായാഹ്ന അടുക്കള മാതൃകയാകുന്നു.സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ച സമൂഹ അടുക്കളവഴി പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ 600ലധികം കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ സന്നദ്ധപ്രവർത്തകർ യഥാസമയം വീട്ടിലെത്തിക്കുന്നുണ്ട്. ഇന്നലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അടുക്കള സന്ദർശിച്ചു. ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ ,ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ.അനിൽകുമാർ, എം.എ.ഷുക്കൂർ, എസ്.ലാൽകുമാർ, ടി.തുളസീധരൻ, ആർ.സജീഷ് കുമാർ, സുധീഷ്, സുനിൽകുമാർ, വാമദേവൻ, സാജൻലാൽ, എ.കെ.എം.ഹാഷിം,അജയഘോഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഭിൻദാസ്,ഷാഹിദ ബീവി, നയന വി.ബി എന്നിവരുമുണ്ടായിരുന്നു.

caption: വാവറമ്പലം സമൂഹ സായാഹ്ന അടുക്കളയിൽ സന്ദർശനം നടത്തുന്ന മന്ത്രി ജി.ആർ.അനിൽ.